ശബരിമല സ്ത്രീപ്രവേശം: വനിതകൾ പ്രതിഷേധ നാമജപയാത്ര നടത്തി

71

തൊടുപുഴ: ശബരിമലയിൽ പിന്തുടർന്നുവരുന്ന ആചാരങ്ങൾ നിലനിർത്തണം എന്നാവശ്യപ്പെട്ട് വനിതകൾ പ്രതിഷേധനാമജപയാത്ര നടത്തി. ഹൈന്ദവാചാര അനുഷ്ഠാന സംരക്ഷണ മാതൃസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച നാമജപയാത്രയിൽ നൂറുകണക്കിനു വനിതകൾ പങ്കെടുത്തു.

പ്രൈവറ്റ് ബസ്‌സ്റ്റാൻഡിനു സമീപം നാമജപയാത്ര സമാപിച്ചു. മഹിളാ ഐക്യവേദി ഇടുക്കി ജില്ലാ പ്രസിഡന്റ് ഓമന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണം നടത്തി.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് അവർ പറഞ്ഞു. റിവ്യൂഹർജി സമർപ്പിക്കിെല്ലന്ന സർക്കാരിെന്റയും ദേവസ്വം ബോർഡിെന്റയും നിലപാട് ഹിന്ദുസമൂഹത്തിനുനേരേയുള്ള വെല്ലുവിളിയാണ്. ഭക്തരുടെ വികാരം മാനിക്കാൻ കഴിയില്ലെങ്കിൽ സർക്കാർ രാജിവെയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.