ഡല്‍ഹിയിൽ ക്‌നാനായ കാത്തലിക്ക്‌ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി

4

 

ഡല്‍ഹി: ക്‌നാനായ കാത്തലിക്ക്‌ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ സെമിനാര്‍ നയിച്ചു. ഡല്‍ഹി ക്‌നാനായ മിഷന്‍ പ്രസിഡന്റ്‌ കെ.സി. ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനത്തില്‍ വനിതാ ഫോറം പ്രസിഡന്റ്‌ ബിന്ദു സജി അധ്യക്ഷത വഹിച്ചു. മിഷന്‍ ട്രസ്റ്റി ഡോ. സി.റ്റി എബ്രാഹം, വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ ആലക്കല്‍, സെക്രട്ടറി രാജു പറപ്പള്ളില്‍, ഫാ. ജിബിന്‍ പാറടിയില്‍, സി. ശോഭിത എസ്‌.ജെ.സി, ജെസ്സി ലൂക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സുജ ലൂക്കോസ്‌ – പ്രസിഡന്റ്‌, ആന്‍സി ബേബി – വൈസ്‌ പ്രസിഡന്റ്‌, റീന ജോയീസ്‌ – സെക്രട്ടറി, ജോഫി ബാബു – ജോയിന്റ്‌ സെക്രട്ടി, ജെന്‍സി സജി – ട്രഷറര്‍, ടെസി ബിനോയി – പി.ആര്‍.ഒ. എന്നിവരെ തെരഞ്ഞെടുത്തു. വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ. കുര്യന്‍ വെള്ളായിക്കല്‍, ഫാ. ജിബിന്‍ പാറടിയില്‍ എന്നിവര്‍ കര്‍മ്മികത്വം വഹിച്ചു.