സേനാപതി പോളികാർപ്പ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ തിരുനാൾ ഒക്ടോബർ 19 വെള്ളി മുതൽ

63

സേനാപതി പോളികാർപ്പ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസ് തിരുനാളും കൊന്ത നമസ്കാരവും ഒക്ടോബർ 19 വെള്ളി മുതൽ 28 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഒക്ടോബർ 19 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൊടിയേറ്റ് കൂടി ആരംഭിക്കുന്ന തിരുനാൾ തുടർന്നു വരുന്ന എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4 മണിക്ക് ജപമാലയും അഞ്ചുമണിക്ക് ലദീഞ്ഞ്, കുർബാന നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് ജപമാലയും ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന ഫാദർ ജോസ് ചക്കാലക്കൽ നയിക്കുന്നതുമാണ് ((വികാരി എൻ. ർ സിറ്റി) തുടർന്ന് റവ ഫാ ജെയിംസ് പുരയിടത്തിൽ വചനസന്ദേശം നൽകുന്നതും. പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിനുശേഷം ഊട്ട് നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. ജപമാല പ്രാർത്ഥനയുടെ സംരക്ഷണത്തിൽ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു കൊണ്ട് നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും നൊവേന പ്രാർത്ഥന നമസ്കാരത്തിലും വിശുദ്ധ കുർബാനയിലും സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.