മുൻകാല KCYL ഭാരവാഹികളെ ആദരിക്കുന്നു

34

ഉഴവൂർ KCYL ന്റെ ആഭിമുഖ്യത്തിൽ, സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന നമ്മുടെ സംഘടനയുടെ മുൻകാല ഭാരവാഹികളെ ഓർക്കുവാനും, ആദരിക്കുവാനും* KCYL ഉഴവൂർ യൂണിറ്റ് എല്ലാവർഷവും നടത്തുന്ന ഇടവക യുവജന സംഗമത്തിൽ വെച്ച് വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.* ഉഴവൂർ KCYL നെ *മുൻകാലങ്ങളിൽ നയിച്ചിരുന്ന നേതൃത്വങ്ങളെ നേരിട്ട് കണ്ട് അനുഭവങ്ങൾ പങ്കുവെച്ചു, ഈ തലമുറയിലെ യുവജനങ്ങളുമായി സംവേദിച്ചു അവരെ ആദരിക്കുക ആണ് ഈ വർഷത്തെ പ്രധാന അജണ്ട.* 2018 ഡിസംബർ 28ന്‌ വൈകുന്നേരം 5 pm മുതൽ സെന്റ്. സ്റ്റീഫൻസ് ക്നാനായ കാതോലിക്ക ഫൊറോനാ പള്ളിയങ്കണത്തിൽ വെച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.