ഫുട്ബോൾ, വടംവലി മത്സരങ്ങൾ നടത്തപ്പെട്ടു

125

കരിങ്കുന്നത്തെ യുവജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ, വടംവലി മത്സരങ്ങൾ കരിങ്കുന്നം സെന്റ്.അഗസ്റ്റിൻസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു. ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം റോബിൻ രാജുവിന്റെ നേത്രത്വത്തിലുള്ള ടീമും രണ്ടാം സ്ഥാനം ക്രിസ്‌റ്റോൺ നയിച്ച ടീമും നേടി. വടംവലി മത്സരത്തിൽ ഒന്നാംസ്ഥാനം ഫെമിമോൾ നയിച്ച ടീമും രണ്ടാം സ്ഥാനം ഡോണ നയിച്ച ടീമും നേടി. സമ്മാനങ്ങൾ ഫാ.തോമസ് ആദോപ്പള്ളി വിജയികൾക്ക് നൽകി.