കരിങ്കുന്നത്ത് കാർ പൂർണമായി കത്തിനശിച്ചു.

755

ഇന്നലെ രാത്രി 9മണിയോടെ കരിങ്കുന്നം പ്ലാനറ്റേഷൻ സ്റ്റീൽ ടെക് കമ്പനിക്ക് സമീപം എയർപോർട്ടിൽനിന്ന് തിരിച്ചുവരികയായിരുന്ന ഹ്യൂണ്ടായ് I20 കാർ പൂർണമായി കത്തിനശിച്ചു.

കാഞ്ഞിരപ്പള്ളി ആർടിഒയുടെ കീഴിൽ ആന്റണി എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള KL-34-B-7536 ഹ്യൂണ്ടായ് i20 2012 മോഡൽ വണ്ടിയാണ് പൂർണമായി കത്തിനശിച്ചത് ആളപായമില്ല. എയർപോർട്ടിൽ നിന്ന് തിരിച്ചുവരുന്ന സമയത്ത് പ്ലാന്റേഷൻ സ്റ്റീൽ ടെക്ന് സമീപം വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് വണ്ടി നിർത്തിയതിനാൽ വലിയ ആളപായം ഒഴുവാഴി. കൂടുതൽ അനോഷണം നടത്തിവരുന്നതായി കരിങ്കുന്നം SI അറിയിച്ചു.