കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെ റോഡിനു സമീപമുള്ള മാലിന്യം നീക്കുന്നത് സ്ഥലമുടമയും പഞ്ചായത്ത് അംഗങ്ങളുമായുള്ള തർക്കത്തിൽ കലാശിച്ചു.

175

കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെ റോഡിനു സമീപമുള്ള മാലിന്യം നീക്കുന്നത് സ്ഥലമുടമയും പഞ്ചായത്ത് അംഗങ്ങളുമായുള്ള തർക്കത്തിൽ കലാശിച്ചു. വർഷങ്ങളായി കരിങ്കുന്നം സ്കൂളിലെ കുട്ടികൾക്കും റോഡിലെ കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടായി നിലനിന്നിരുന്ന മാലിന്യം സംസ്കരിക്കാത്ത പഞ്ചായത്തിനെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. കാലങ്ങളായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രിസിഡന്റ്റിന്റെയും മെമ്പർമാരുടെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഇന്ന് രാവിലെ മുതൽ മാലിന്യങ്ങൾ സ്ഥലത്തു നിന്ന് നീക്കുവാൻ ആരംഭിച്ചിരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മാലിന്യങ്ങളുടെ കൂടെ മണ്ണും നീക്കുന്നു എന്ന പരാതിയിൽ സ്ഥലമുടമ രംഗത്തുവരികയായിരുന്നു. ഇത് തുടർന്ന് വാക്കുതർക്കത്തിൽ കലാശിക്കുകയും കരിങ്കുന്നം പോലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.