മാതാവിനോടുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞു കരിങ്കന്നം പള്ളിയിൽ വർണാഭമായ പരിപാടികളോടെ കൊന്ത മാസ ആചരണം സമാപിച്ചു

134

കരിങ്കുന്നം: സെൻറ്. അഗസ്റ്റിൻസ് ദേവാലയത്തിൽ ജപമാല മാസാചരണവും മേരി സംഗമവും ജപമാല പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ചു.5.45 PM നു നടത്തപ്പെട്ട മേരി സംഗമത്തിൽ ഇടവകയിലെ മുഴുവൻ മേരി നാമധാരികളും പങ്കെടുത്തു. ഒക്ടോബർ ഒന്നുമുതൽ നടത്തിവന്ന വാർഡുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള ജപമാലയും ദിവ്യബലിയും സമാപന ദിവസമായ മുപ്പത്തിയൊന്നാം തീയതി, വികാരിയച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങൾക്ക് ഇടവകയിലെ ഗായകസംഘം നേതൃത്വം നൽകി.വികാരിയായ റവ.ഡോ.തോമസ് ആദോപ്പിള്ളിൽ,സഹ-വികാരിയായ ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ,കൈക്കാരന്മാർ: റോയി ഏലന്താനത്ത്, ജയിംസ് മുണ്ടുപുഴയ്ക്കൽ, കപ്യാർ: നോബി ഇരട്ടിച്ചിറ, സിസ്റ്റേഴ്സ് തുടങ്ങിയവർ മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ആറു മണിക്ക് ആരംഭിച്ച ദിവ്യബലി ജപമാല പ്രദക്ഷിണത്തിനും സ്നേഹവിരുന്നിനും ശേഷം അവസാനിച്ചു.