ബിഎസ്എൻഎൽ 4ജി തൊടുപുഴ ഏരിയയിലും

71

തൊടുപുഴ∙ ബിഎസ്എൻഎൽ 4ജി സേവനത്തിന്റെ ഇടുക്കി ഏരിയ ഉദ്ഘാടനം ജോയ്‌സ് ജോർജ് എംപി നിർവഹിച്ചു. ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. നിലവിലുള്ള 6 ടവറുകൾ കൂടാതെ തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലായി 118 ടവറുകളിൽ 4ജി സംവിധാനം കൊണ്ടുവരാനാണു ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതോടെ ഇടുക്കി ജില്ലയിലെ മിക്കവാറും പ്രദേശങ്ങളിലും 4ജി ലഭ്യമാകും.

തൊടുപുഴ മേഖലയിൽ ഇതുവരെ 47 ടവറുകൾ 4ജിയിലേക്കു മാറി. തൊടുപുഴ നഗരസഭാധ്യക്ഷ മിനി മധു, ബിഎസ്എൻഎൽ എറണാകുളം ബിസിനസ് മേഖലാ പ്രിൻസിപ്പൽ ജനറൽ മാനേജർ കെ.ഫ്രാൻസിസ് ജേക്കബ്, കേരള സർക്കിൾ മൊബൈൽ സർവീസ് ജനറൽ മാനേജർ സതീഷ് റാം എന്നിവർ പ്രസംഗിച്ചു. ഉപഭോക്‌താക്കൾക്കു 4ജി സംബന്ധമായ സംശയദൂരീകരണത്തിന് 04862 228200.

കടപ്പാട്‌: മലയാള മനോരമ