പുതുക്കി പണിയുന്ന കല്ലറ സെന്റ് .തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം നടത്തി

298

കല്ലറ :പുതുക്കി പണിയുന്ന കല്ലറ സെന്റ് .തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം അതിരൂപതാധ്യക്ഷന്‍ മാര്‍ .മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു .കൈപ്പുഴ ഫൊറോനാ പള്ളി വികാരി ഫാ .മാത്യു കുഴിപ്പള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫൊറോനയിലെ വൈദികരും കല്ലറ ഇടവകയില്‍ നിന്നും അതിരൂപതയില്‍ സേവനം ചെയ്യന്ന വൈദികരും ഒന്നുചേര്‍ന്ന് സമൂഹ ബലി അര്‍പ്പിച്ചു . വികാരി ഫാ .സാബു മാലിത്തുരുത്തേല്‍ ,ഫൊറോനാ വികാരി ഫാ .മാത്യു കുഴിപ്പള്ളില്‍ ,ഫാ ജോസ് കടവില്‍ച്ചിറ ,ഫാ മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ ,ഫാ സൈമണ്‍ പഴുക്കായില്‍ ,ഫാ .ജോര്‍ജ് പുതുപ്പറമ്പില്‍ ,ഫാ സിറിയക് മറ്റത്തില്‍ ,ഫാ .ലുക്ക് കരിമ്പില്‍ ,ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍ ,ഫാ ഷാജി മുകളേല്‍ , ഫാ .അലക്സ് ഓലിക്കര ,അസിസ്റ്റന്‍്റ് വികാരി ഫാ മാത്യു മണലോടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു