ക്നാനായ സഭയിലെ സമകാലീന വിഷയങ്ങളെ കുറിച്ച് മൂലക്കാട്ട് പിതാവ് ഉഴവൂരിലെ യുവജനങ്ങളുമായി സംവദിച്ചു

194

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ ഫൊറോനയിലെ യുവജനങ്ങളോടൊപ്പം.

VISTA-യുടെ രണ്ടാമത്തെ സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2018 ഡിസംബർ 09- ന്‌ ഉച്ചകഴിഞ്ഞ് 03 മണിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് ഫൊറോനയിലെ മുഴുവൻ വൈദികരുടെയും സിസ്റ്റർ അഡ്വൈസർമാരുടെയും 250 ഓളം യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തപ്പെട്ടു 

ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും , സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും, യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉഴവൂർ ഫൊറോനയിൽ നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു

ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്യുവാനും യുവജനങ്ങൾക്ക് അവരുടെ സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുവാനും അവസരം ലഭിച്ചു .