കിടങ്ങൂർ സെൻറ് മേരീസ് ക്നാനായ പള്ളി തിരുനാളിന് ജനുവരി 11-ന് മുതൽ തുടക്കമാകും.

755

കിടങ്ങൂർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ കോട്ടപ്പുറത്തമ്മയുടെ ആഘോഷമായ  തിരുനാൾ 2019 ജനുവരി 11 12 13 തീയതികളിൽ ആഘോഷിക്കുന്നു. കിടങ്ങൂരിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കോട്ടപ്പുറം പള്ളി തിരുനാൾ പതുവുപോലെ  മാക്കുളിത്തിരുനാളിന് ശേഷം വരുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളായ 2019 ലെ ജനുവരി 11,12,13 തീയതികളിൽ ജാതിമത ഭേദമെന്യ ആഘോഷിക്കുകയാണ്. 1909 നവംബര്‍ 1-ാം തീയതി സകല വിശുദ്ധരുടെയും തിരുനാള്‍ ദിവസം രാവിലെ ഉദയം ചെയ്ത കോട്ടപ്പുറം പള്ളി ഒറ്റ രാത്രികൊണ്ട് നിര്‍മ്മിച്ച പള്ളി എന്ന പേരിൽ പ്രസിദ്ധമാണ്.
ജനുവരി 11 ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ തിരുകർമ്മങ്ങൾ 13 നു വൈകുന്നേരം നടക്കുന്ന മെഗാഷോയോട് കൂടി വിരാമമാകും.സിനി ആക്ടർ ബിനു അടിമാലിയു, ഒരു കുട്ടനാടൻ ബ്ലോഗ് അടക്കമുള്ള നിരവിധി സിനിമാഗാനങ്ങൾ സ്വരമേകിയ ശ്രീനാഥ് ശിവശങ്കരനും, അഞ്ചു ജോസെഫടക്കമുള്ള ഗായകരും അണിനിരക്കുന്ന മെഗാഷോ ഇടവക വിശ്വാസികളുടെ ആത്മീയ ആഘോഷത്തോടൊപ്പം ജാതിമതഭേദമെന്യേ തിരുനാൾ നാടിൻറെ ഒരു ആഘോഷമായി മാറുമെന്ന് ഉറപ്പാണ്.
സ്വദേശത്തും വിദേശത്തുമായുള്ള എല്ലാ ഇടവക ജനങ്ങളും ജനുവരി 11 12 13 തിയ്യതികളിലായി നടക്കുന്ന തിരുനാളിൽ പങ്കെടുക്കുവാനായി മറ്റു തിരക്കുകൾ എല്ലാം മാറ്റിവെച്ചു പങ്കുചേരണമെന്ന് ഇടവക വികാരി മൈക്കിളച്ചനും പ്രസുദേന്തിയും അഭ്യർത്ഥിച്ചു.തിരുനാൾ തിരുക്കർമ്മങ്ങൾ കരിങ്കുന്നം ലൈവിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.