കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ 15മത് വാർഷിക ആഘോഷവും ക്രിസ്മസ് ന്യൂയർ സെലിബ്രേഷനും ഡിസംബർ 27  6:30 മുതൽ

121
  1. കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ 15മത് വാർഷിക ആഘോഷവും ക്രിസ്മസ് ന്യൂയർ സെലിബ്രേഷനും ഡിസംബർ 27 വ്യാഴാഴ്ച വൈകുന്നേരം 6:30 മുതൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. വിവിധങ്ങളായ കലാപരിപാടികളോടെ നടത്തപ്പെടുന്ന പരിപാടിയിൽ വരുന്ന വർഷത്തെ പുതിയ  ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും  കഴിഞ്ഞ പതിനഞ്ച് വർഷമായി കുവൈറ്റിലെ കരിങ്കുന്നം കാരുടെ കൂട്ടായ്മ്മ വളരെ മനോഹരമായി വിവിധങ്ങളായ പരിപാടികളോടെ  കുവൈറ്റിലെ പ്രവാസി കൂട്ടായിമകളിൽ  നിന്നു പോകുന്നു.   പതിവിനു വ്യത്യസ്തമായി അബ്ബാസിയ ഏരിയയിലെ ഏറ്റവും പുതിയ ഹോട്ടലായ  ഹെവൻസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന വാർഷിക ആഘോഷങ്ങൾ ഏവർക്കും പുതുഅനുഭവമായിരിക്കും. വാർഷികാഘോഷങ്ങൾക്ക് ഉള്ള എല്ലാ  ഒരുക്കങ്ങളും പൂർത്തിയാക്കി തങ്ങളുടെ അവസാന പരിപാടി അതിഗംഭീരമാക്കുവാനുള്ള ഒരുക്കത്തിലാണ് ജിൽ  പാറടിയുടെയും  നിമിഷ് കാവലത്തിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ. ഡ്യൂട്ടിയും മറ്റു തിരക്കുകളും മാറ്റിവെച്ചു മുഴവൻ അംഗങ്ങളും ആരംഭംമുതൽ വാർഷിക ആഘോഷങ്ങളിൽ  പങ്കുചേരുവാൻ  എത്തിച്ചേരണമെന്ന് കമ്മറ്റി അംഗങ്ങൾ അഭ്യർത്ഥിച്ചു.