നഗരസഭ ഓഫീസ്‌ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഓഫീസായി മാറൂന്നു.

53

തൊടുപുഴ :പുതുവത്സരദിനമായ ജനുവരി ഒന്നുമുതല്‍ നഗരസഭ ഓഫീസ്‌ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഓഫീസായി മാറൂന്നു. പൊതുജനങ്ങള്‍ക്ക്‌ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂതാര്യവും കാര്യക്ഷമവും, അഴിമതിരഹിതവും ആക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌. ഇന്‍ഫൊര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്‌റ്റ്‌ വെയറുകള്‍ ഉപയോഗിച്ചാണ്‌ ഇനി മുതല്‍ ഓഫീസ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. എല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയായി തൊടുപുഴ മാറുകയാണ്‌. കൗണ്‍സില്‍ നടപടിക്രമങ്ങളും ഓണ്‍ലൈനില്‍ ആക്കുന്നതോടെ ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സൂതാര്യമാവുകയാണ്‌. നഗരസഭയിലെ ജനങ്ങക്ക്‌ കൗണ്‍സില്‍ നല്‍കുന്ന പുതുവത്സര സമ്മാനമാണിതെന്ന്‌ ചെയര്‍പേഴ്‌സണ്‍ മിനിമധു പറഞ്ഞു. ഓഫീസ്‌ ഫയല്‍ നടപടികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച്‌ ഓണ്‍ലൈനാക്കി പേപ്പര്‍ലെസ്സ്‌ ഫയലിംഗ്‌ സംവിധാനമാക്കുന്ന സോഫ്‌റ്റ്‌ വെയാറാണ്‌ സൂചിക. ഇത്തരത്തില്‍ ഫയലുകള്‍ ചലിക്കുമ്പോള്‍ കാലതാമസം ഒഴിവാകുകയും അപേക്ഷകര്‍ക്കും, പൊതുജനങ്ങള്‍ക്കും ഫയലിന്റെ നിജസ്ഥിതിയും, പുരോഗതിയും ഓണ്‍ലൈനിലൂടെ ലോകത്തെവിടെയിരുന്നും നിരീക്ഷിക്കാനും ആവശ്യമായ ഇടപെടല്‍ നടത്താനും സാധിക്കും.ഓണ്‍ലൈനിലൂടെയൊ, ഇ മെയിലായോ, ഫ്രണ്ട്‌ ഓഫീസില്‍ നേരിട്ടോ നല്‍കുന്ന അപേക്ഷ നിലവില്‍ ഏത്‌ സെക്ഷനിലാണന്നും, എന്ത്‌ നടപടികളാണ്‌ കൈക്കൊണ്ടിരിക്കുന്നതെന്നും അറിയുന്നതിനായി നഗരസഭയുടെ വെബ്‌സൈറ്റില്‍ (ംംം.വേീറൗുൗ്വവമാൗിശരശുമഹശ്യേ.ശി) പ്രവേശിച്ച്‌ അനേ്വഷണം എന്ന ലിങ്ക്‌ ഉപയോഗിച്ചാല്‍ മതി. സമര്‍പ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട അപാകതകള്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ അപേക്ഷകന്‌ ഓരോഘട്ടത്തിലും എസ്‌.എം.എസ്‌ ആയി ലഭിക്കുമെന്നതും ഈ സംവിധാനത്തിന്റെ പ്രതേ്യകതയാണ്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ അന്തിമ സേവനം അപേക്ഷകന്‌ ഓണ്‍ലൈനില്‍ ലഭിക്കും. ജനുവരി ഒന്നുമുതല്‍ നഗരസഭ കൗണ്‍സില്‍ കൈക്കൊളളുന്ന ഏതൊരു തീരുമാനവും ജനങ്ങള്‍ക്ക്‌ ഓണ്‍ലൈനായി ലഭ്യമാകും.കൗണ്‍സിലില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരുടെ പേരുവിവരങ്ങളും, ചര്‍ച്ച ചെയ്‌ത അജണ്ടകളും, അതി�േല്‍ കൗണ്‍സില്‍ എടുത്ത തീരുമാനങ്ങളും നഗരസഭയുടെ വെബ്‌സൈറ്റില്‍ കൗണ്‍സില്‍ തീരുമാനം എന്ന ലിങ്കില്‍ ലഭ്യമാകും.അധികാര വികേന്ദ്രീകരണവും, ജനങ്ങളുടെ അിറയാനുളള അവകാശവും, ഭരണകാര്യങ്ങളിലുളള പങ്കാളിത്തവും, നടപടിക്രമങ്ങളിലെ സുതാര്യതയും ഇതിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കും. ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി നഗരസഭ ഓഫീസിലേയ്‌ക്ക്‌ വരേണ്ടതില്ല.1949 മുതലുളള എല്ലാ ജനന മരണ വിവാഹ രജിസ്‌ട്രേഷനുകളുടേയും സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. പ്രത്യേക ഒപ്പോ സീലോ ഇല്ലാത്ത ഇത്തരം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ ഔദേ്യാഗിക ഇടപാടുകള്‍ക്കും യോഗ്യമാണന്ന്‌ സര്‍ക്കാര്‍ ഉത്തരവാക്കിയിട്ടുളളതാണ്‌. നികുതി കുടിശിഖ ഇല്ലാത്ത ഏതൊരാള്‍ക്കും തങ്ങളുടെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ വെബ്‌സൈറ്റില്‍ വാര്‍ഡ്‌ നമ്പരും, കെട്ടിടനമ്പരും രേഖപ്പെടുത്തി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. കൂടാതെ കെട്ടിടനികുതി ഓണ്‍ലൈനായി അടയ്‌ക്കുന്നതിനും സാധിക്കും. ഓഫീസിലെത്തി നേരിട്ട്‌ പണമടയ്‌ക്കുന്നവര്‍ക്ക്‌ ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ജനുവരി ഒന്നുമുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സ്‌ എടുക്കുന്നതിനും, നിലവിലുളളവ പുതുക്കുന്നതിനുമുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും. വ്യാപാരികള്‍ക്ക്‌ സ്വന്തമായിട്ടോ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അടയ്‌ക്കേണ്ട ലൈസന്‍സ്‌ ഫീസ്‌ തുക മെസ്സേജായി ലഭിക്കുന്നതും, ഓണ്‍ലൈനായി പണം അടയ്‌ക്കാവുന്നതുമാണ്‌. ലൈസന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നഗരസഭയിലെത്താതെ തന്നെ പ്രിന്റ്‌ എടുക്കാന്‍ സാധിക്കും. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിലവില്‍ നഗരസഭ ഓണ്‍ലൈനാക്കി മാറ്റിയിട്ടുളളതാണ്‌. വിവിധ ക്ഷേമപെന്‍ഷനുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലെ ലിങ്കില്‍ ആധാര്‍ നമ്പരോ, പെന്‍ഷന്‍ ഐഡി നമ്പരോ രേഖപ്പെടുത്തി ലഭ്യമാക്കാവുന്നതാണ്‌. അക്ഷയ കേന്ദ്രങ്ങളിലും, നഗരസഭ ഓഫീസില്‍ സ്ഥാപിച്ചിട്ടുളള ടച്ച്‌ സ്‌ക്രീന്‍ സംവിധാനത്തിലും മേല്‍ സേവനങ്ങളെല്ലാം ലഭ്യമാകുന്നതാണ്‌. ഇന്‍ഫൊര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയിട്ടുളള സൂചിക, സകര്‍മ്മ, സേവന, സഞ്ചയ തുടങ്ങിയ സോഫ്‌റ്റ്‌ വെയര്‍ വഴിയാണ്‌ നഗരസഭ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്‌. പൊതുജനങ്ങളും, വ്യാപരികളും ഇത്തരം സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മിനിമധു അഭ്യര്‍ത്ഥിച്ചു.