കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ക്‌നനയ കത്തോലിക്ക ദേവാലയത്തിലെ പ്രധാന തിരുനാൾ ജനുവരി 25 മുതൽ

205

കരിങ്കുന്നം പ്രദേശത്തിന്റെ പ്രകാശഗോപുരമായ കരിങ്കുന്നം സെൻറ് അഗസ്റ്റിൻ കനാനായ കത്തോലിക്ക പള്ളിയിലെ പ്രധാന തിരുന്നാൾ ജനുവരി 25 26 27 വെള്ളി ശനി ഞായർ ദിവസങ്ങളിൽ ആഘോഷിക്കുകയാണ്. ക്രിസ്തുവിനെ പ്രതി തനിക്കു ലഭിച്ച സ്ഥാനങ്ങൾ സമ്മാനങ്ങളും വേണ്ടെന്നുവെച്ച് ക്രിസ്തുവിനും അവൻറെ ജനത്തിനും വേണ്ടി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ സെബസ്ത്യാനോസിനെ പ്രത്യേകം അനുസ്മരിക്കുന്ന ഈ ദിവസങ്ങളിൽ വിശുദ്ധ മദ്ധ്യസ്ഥം വഴിയായി ദൈവാനുഗ്രഹങ്ങൾ സ്വന്തമാക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി വികാരി തോമസ് അദോപ്പളിയും, അസി വികാരി ജോസഫ് വെള്ളാപ്പള്ളികുഴിയിലും കൈക്കരൻ റോയ് ഏലന്തണവും ജെയിംസ് മുണ്ടുപുഴയും അഭ്യർത്ഥിച്ചു. തിരുനാളിന് എല്ലാ തിരുക്കർമ്മങ്ങളും karimkunnamlive.com തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും
തിരുനാൾ പ്രോഗ്രാം

ജനുവരി 25 വെള്ളി
കൊടിയേറ്റ് സെമിത്തേരി സന്ദർശനം ജപമാല പ്രദക്ഷിണം
റവ ഫാ തോമസ് അദോപ്പള്ളിയിൽ
ജനുവരി 26 ശനി
5pm വി. കുർബാന ഫാ ഫിലിപ്പ് രമച്ചനട്ട്‌
തിരുനാൾ സന്ദേശം ഫ ജിബിൻ കാലയികാരോട്ട്‌
പ്രദക്ഷിണം

ജനുവരി 27 ഞായർ
10 am തിരുനാൾ റാസ ഫ. കുര്യൻ പുത്തൻപുരയ്ക്കൽ
തിരുനാൾ സന്ദേശം ഫ ജിജോ നെല്ലിക്കകണ്ടത്തിൽ
തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദവും പ്രടിക്ഷണവും.
7 pm നാടകം പുലർകാല സ്വപ്നം