ശാപമോക്ഷം കാത്ത് കരിങ്കുന്നത്തെ ജലവിതരണത്തിനുള്ള പമ്പിങ് സ്റ്റേഷനുകൾ

151

 പൊതുവേ ജലദൗർലഭ്യം നേരിടുന്ന കരിങ്കുന്നം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനായി വിവിധകാലങ്ങളിൽ സർക്കാർ ആരംഭിച്ച കുടിവെള്ള പദ്ധതികൾ ഏതാണ്ട് പൂർണമായും നോക്കുകുത്തികളായ അവസ്ഥയിലാണ് ഇപ്പോൾ. കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുന്ന അവസരത്തിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കരിങ്കുന്നത്തെ പ്ലാന്റേഷൻ, മ്രാല പമ്പിംഗ് സ്റ്റേഷനുകളിൽ ജലവിതരണം മുടങ്ങുന്നത് പതിവായിരിക്കുകയാണ്. മോട്ടോർ തകരാറുകളും പൈപ്പ് പൊട്ടലും ഇവിടങ്ങളിലെ ജല വിതരണം മുടങ്ങുന്നതിനു  സ്ഥിരം ഉദ്യോഗസ്ഥ മറുപടിയാണ് എന്നാൽ ഇതിനൊരു ശാശ്വത പരിഹാരം മനപ്പൂർവ്വം കണ്ടെത്തുവാൻ ശ്രമിക്കാത്തതാണ് ഇവിടുത്തെ പ്രശ്നം എന്നാണ് ഈ പമ്പിങ് സ്റ്റേഷനുകളിലെ ഉപഭോക്താക്കൾ പറയുന്നത്.പലതവണ നേരിട്ടും അല്ലാതെയും പരാതിപ്പെട്ട്‌ മടുത്ത ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുവാനും തുടങ്ങി എന്നിട്ടും സ്ഥായിയായ ഒരു പരിഹാരം കാണുവാൻ ഇവിടുത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയ അധികാരികളും ശ്രമിക്കുന്നില്ല.
       (തൊടുപുഴ) കരിംകുന്നം – പുത്തൻപള്ളി, അഞ്ചപ്ര, പ്ലാന്റേഷൻ, ആഴകുംപാറ നിവാസികളായ വളരെയേറെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് തൊടുപുഴ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള മ്രാല പമ്പ്‌ഹൗസിൽ നിന്നും പമ്പ് ചെയ്ത് അഴകുംപാറ ടാങ്കിൽ ശേഖരിച്ച് വിതരണം ചെയ്യുന്ന വെള്ളം. ഇവിടെ നിന്നും ഒഴുക്കി പുത്തൻപള്ളി പമ്പ് ഹൗസ് ടാങ്കിൽ ശേഖരിക്കുന്ന വെള്ളം പല സ്ഥലത്തേക്കും പമ്പ് ചെയ്യുന്നു. ഇവിടങ്ങളിലാണ് സ്ഥിരമായി ജലവിതരണം മുടങ്ങുന്നത്. ഈ അവസരം മുതലാക്കി സ്വകാര്യ വെക്തികൾ ലോറികളിലും മറ്റുമായി ജല  വിതരണം ആരംഭിച്ചു കഴിഞ്ഞു. ഏതാനും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുടിവെള്ളം മുടങ്ങുന്നത് ഒഴിവാക്കുന്നതിനായി സോഷ്യൽ മീഡിയ ക്യാമ്പയിൻ തുടങ്ങിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ.

https://m.facebook.com/story.php?story_fbid=10218277711758780&id=1370504955