കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ പതിനാറാം പ്രവർത്തന വർഷത്തിന് തുടക്കംകുറിച്ചുകൊണ്ട് 2019 ലെപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 

292

കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ പതിനാറാം പ്രവർത്തന വർഷത്തിന് തുടക്കംകുറിച്ചുകൊണ്ട് 2019 ലെപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 
ശ്രീ ജോഷി മാരിപ്പുറത്ത് പ്രസിഡണ്ടായും, നിബിൻ ഒലിയാനിക്കൽ സെക്രട്ടറിയായും, ആൽവിൻ ചെറിയാക്കൽ ട്രഷററായും, മുൻ പ്രസിഡണ്ട് ജിൽ പാറടിയിൽ പേട്രനായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് റിനു കണിയാറുകുഴിയിൽ, ജോയിൻ സെക്രട്ടറി ജയ്സൺ വിച്ചാട്ട്, ജോയിൻ ട്രഷറർ ജോഷി മുണ്ടുപുഴയ്ക്കൽ എന്നിവരും സ്ഥാനമേറ്റു.
പുതിയതായി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വന്ന ബിനോയ്പൂക്കുമ്പേൽ, ജെനി ചാമക്കാലായിൽ, ജെറിൻ ആലപ്പാട്ട്, അഖിൽ തട്ടാമറ്റത്തിൽ ഇവരെയും എല്ലാവരും ചേർന്ന് സ്വാഗതംചെയ്തു… ശ്രീമതി സ്വപ്ന കപ്പുകാലായിൽ, ഷൈബി വേണാട്ട്എന്നിവരെ ലേഡീസ് കോർഡിനേറ്റേഴ്സ് ആയുംതിരഞ്ഞെടുത്തു.