ഫിലിപ്പ് ചേട്ടന്റെ മാന്ത്രിക നാദങ്ങൾ നിലച്ചിട്ട് ഒരു വർഷം

336

കരിങ്കുന്നത്തെ മുൻനിര ഗായകരിൽ പ്രധാനിയായിരുന്ന ചെറുശ്ശേരിയിൽ ഫിലിപ്പ് ചേട്ടൻ വിടവാങ്ങിട്ടു ഒരു വർഷം. സ്വന്തം ഹാർമോണിയം വായിച്ചുകൊണ്ടുള്ള ഫിലിപ്പ് ചേട്ടന്റെ ഗാനങ്ങൾ കരിങ്കുന്നത്തെ പുതു തലമുറയ്ക്ക് പോലും ആസ്വാദ്യകരമായിരുന്നു. 2018 മാർച്ച്‌ 27 നുണ്ടായ ആക്‌സിഡന്റിലായിരുന്നു പാട്ടുകളിലൂടെയും വോളിബോളിലുടെയും ഏവർക്കും സുപപരിചിതനായിരുന്ന ഫിലിപ്പ് ചേട്ടൻ ആകസ്മികമായി മരണപ്പെടുന്നത്.വീട്ടിൽ നിന്ന് കരിങ്കുന്നം ടൗണിലേക്ക് വരവേ പിന്നിൽനിന്നു ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഫിലിപ്പുചേട്ടൻ ഒരു നാടിന്റെ മുഴുവൻ പ്രാർഥനകൾ വിഫലമാക്കി മരണത്തിനു കീഴടങ്ങുകയായിരുന്നു . 6 പതിറ്റാണ്ടോളും കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ ദേവാലയത്തിലെ ദേവാലയ ശുശ്രുഷിയായിരുന്ന ഫിലിപ്പ് ചേട്ടന്റെ മുഴക്കമേറിയ ശബ്ദം ഏവരേയും ആകർഷിക്കുന്നതായിരുന്നു. കൂടാതെ 4 ദശാബ്ദം സെന്റ് അഗസ്റ്റിൻ ഗായക ട്രൂപ്പിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ച ഫിലിപ്പ് ചേട്ടൻ ഇടുക്കി കോട്ടയം എറണാകുളം ജില്ലകളിൽ നാടകവും കല്യാണവുമടക്കമുള്ള ആഘോഷങ്ങളിൽ നിറസാന്നിധ്യമായിരുന്നു. കല കായിക രംഗങ്ങളിൽ തന്റേതായ വെക്തി മുദ്ര പതിപ്പിച്ച ഫിലിപ്പ് ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ കരിങ്കുന്നം ലൈവിന്റെ ഒരായിരം പ്രണാമം.