ഏകാന്ത ജീവിതം മതിയാക്കി കമലാക്ഷി യാത്രയായി

654

വർഷങ്ങളായി സ്വന്തം ജീവിതത്തോട് ഒറ്റക്ക് പടപൊരുതി അവസാനം കമലാക്ഷി മരണത്തിനു കിഴടങ്ങി. കരിങ്കുന്നം പുറപ്പുഴ റോഡിൽ താമസിച്ചു വന്നിരുന്ന വെള്ളാരംകുന്നേൽ കമലാക്ഷി (മേരി) അവിടെ ഏവർക്കും സുപരിചിത ആയിരുന്നു. ഏറെക്കാലമായി വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയുന്ന കമലാക്ഷിയെ പഞ്ചായത്ത്‌ മുൻ പ്രെസിഡന്റ്മാരായിരുന്ന  ബീന ബിജുവിന്റെയും ജിമ്മി മറ്റത്തിപ്പാറയുടെയും, കരിങ്കുന്നം പോലീസിന്റെയും  നേതൃത്വത്തിൽ മറ്റത്തിപ്പാറയുള്ള സാന്തോം വില്ലേജിലേക്ക്  മാറ്റിപാർപ്പിച്ചിരുന്നു അവിടെ വെച്ചായിരുന്നു അന്ത്യം.  മൃതദേഹം നാളെ വൈകുന്നേരം 3 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും തുടർന്ന് 4.30ന്  നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.