ചോരമണക്കുന്ന തൊടുപുഴ പാല മലയോര ഹൈവേ

810

ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന നെല്ലാപ്പാറ വഴി പോകുന്ന മുവാറ്റുപുഴ പുനലൂർ സ്റ്റേറ്റ് ഹൈവേ അപകടങ്ങളുടെ ഈറ്റില്ലമാകുന്നു. അടുത്ത കാലത്ത് പണി പൂർത്തികരിച്ച ഈ റോഡിലൂടെയുള്ള  യാത്രയിൽ ജീവിതം വെടിഞ്ഞവരിൽ ഇന്നലെ നടന്ന 5 മരണങ്ങൾ അവസാനത്തേത് മാത്രമാണ്. മലയോര റോഡിലെ അപ്രതീഷിത വളവുകളും കയറ്റയിറക്കങ്ങളും  അന്യജില്ലകളിലെ ഡ്രൈവർമാരെ എന്നപോലെതന്നെ വഴിക്ക് സുപരിചിതമായ വരെയും അപകടത്തിലേക്ക് തള്ളിയിടുന്നത് എന്ന് പറയപ്പെടുന്നുണ്ടങ്കിലും റോഡിന്റെ അശാസ്ത്രീയ നിർമാണമൂലമാണ് ഇത്രയും അപകടങ്ങൾക്ക് വഴിവെക്കുന്നത് എന്നാണ് അപകടങ്ങൾക്ക് സാക്ഷിയായ നാട്ടുകാരുടെ പക്ഷം. കരിങ്കുന്നം പഞ്ചായത്തിലെ നെല്ലാപ്പാറ മുതൽ തുടങ്ങുന്ന ഹെയർ പിൻ വളവുകൾ ആക്‌സിഡന്റ്കളുടെ താഴവരായാണ് എങ്കിൽ പോലും ഹമ്പ് അടക്കമുള്ളയാതരു സുരക്ഷ മാനദണ്ഡങ്ങളും ഇവിടുത്തെ റോഡുകളിൽ സർക്കാർ ഒരുക്കിട്ടില്ല എന്നത് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത്  5 കാർ അപകടങ്ങൾ ഒരു ദിവസം കുറുഞ്ഞി ഭാഗത്ത്  നിന്ന് റിപ്പോർട്ട് ചെയ്തത് വലിയ വാർത്തയായിരുന്നു. അതിനു ശേഷവും ചെറുതും വലതുമായ അപകടങ്ങൾ നെല്ലാപ്പാറയിലടക്കമുള്ള സ്വദേശികളായ നല്ല മനസുകളെ കണ്ണീർ അണിയിച്ചിട്ടുണ്ട്.

       അടുത്ത കാലത്ത് നടന്നതിൽ ഏറ്റവും വലിയ അപകടമായിരുന്നു ഇന്നലത്തെ മാരുതി റിറ്റ്സ് നിയന്ത്രണം വിട്ട് ഇടിച്ചു ഉണ്ടായ  5 മരണങ്ങൾ,  മാനത്തൂരിന് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ തൽക്ഷണം മരിക്കുകയും  ഒരാളുടെ നില ഗുരുതരമായി ഇപ്പോഴും തുടരുകയുമാണ്. മത്സരയോട്ടമടക്കമുള്ള കാര്യങ്ങൾ റോഡിൽ സെൻസർ ക്യാമറകൾ സഥാപിക്കുക വഴി കുറയ്ക്കാമെന്നിരിക്കെ സർക്കാരിന്റെ അനാസ്ഥ ഈ അപകടത്തിന്റെ വെളിച്ചത്തിൽ എങ്കിലും അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

അതുപോലെ തന്നെ മറ്റു ജില്ലകളിൽ നിന്ന് പാല തൊടുപുഴ വഴിപോകുന്ന ഡ്രൈവർമാരറിയാൻ നിങ്ങൾക്ക് പരിചയമുള്ള റോഡുകൾ പോലെയല്ല മലയോരത്തെ അപ്രതീക്ഷിത കുന്നും ചെരിവുകളും നിറഞ്ഞ ഈ വഴി, കാഴ്ച്ചയിൽ വിദേശ റോഡുകളെ അനുസ്‌മരിപ്പിക്കുന്നത് ആണെങ്കിലും ചെറിയ മഴയത്ത് പോലും ടയറുകൾ തെന്നിമാറി ചെറുതും വലതുമായ അപകടങ്ങൾ ഇവിടെ പരമ്പരയാകുന്നത് കൊണ്ട് തന്നെ ഇവിടെ പലരുടെയും ചോരയുടെ മണമുണ്ട് അതുകൊണ്ട് തന്നെ മത്സരയോട്ടം ഒരു കാരണവശാലും ഈ അശാസ്ത്രീയ റോഡ്കൾക്ക് യോജിച്ചത് അല്ല എന്ന് മാത്രമല്ല ശാരീരികവും മാനസികവുമായ പൂർണ്ണമായ ഉണർവോടെ മാത്രമേ  ഈ വഴി കടന്നുപോകുന്നതെന്ന് ഓരോ യാത്രികനും  ഉറപ്പുവരത്തേണ്ടത് അത്യന്താപേക്ഷികമാണ്.