കരിങ്കുന്നം ഇടവകയുടെ അൽമിയചാര്യന്മാർക്ക് ഇടവക ജനത്തിന്റെ യാത്രയെപ്പ്

87

കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ പള്ളിയിൽ നിന്ന് സ്ഥലമാറി പോകുന്ന വികാരിയാച്ചനും കൊച്ചച്ഛനും ഇടവകയിലെ വിവിധ അൽമിയ സംഘടനകളുടെ നേതൃത്വത്തിൽ ഗംഭീരമായ യാത്രയപ്പ് നൽകി. ഞായറാഴ്ചത്തെ  ആദ്യത്തെ കുർബ്ബാനക്ക് ശേഷം parish കൗൺസിലിന്റെയും KCC,  KCYL, KCWA തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ സംഘടനക്കും ഇടവകയ്ക്കും വൈദികർ ചെയ്തകാര്യങ്ങൾ പ്രത്യേകം സ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയതു. സിറോ മലബാർ സഭയിലെ മേജർ അർപ്പിസ്കോപ്പല് പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത ഫാ തോമസ് അദോപളിയിലച്ചൻ   കാക്കാനത്തേക്കാണ്  വരുന്ന ഒന്നാം തിയതി സ്ഥലം മാറിപോകുന്നത്. കൊച്ചച്ചൻ വരുന്ന 31ണ് കല്ലറ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി ചാർജ് അടുക്കും. കരിങ്കുന്നം ഇടവകയുടെ അൽമിയ വളർച്ചയ്ക്ക് പുറമെ കരിങ്കുന്നം കവലയിൽ ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരിച്ചതും,  സ്കൂളിലെ വിവിധ നിർമാണ പ്രവർത്തങ്ങളും,  ആശംസകൾ അറിയിച്ചവർ പ്രത്യേകം ഓർമിച്ചു. 14 മാസം കരിങ്കുന്നം ഇടവകയിൽ സേവനം ചെയ്തതിന് ശേഷമാണ് വികാരിയാച്ചനും കൊച്ചച്ഛനും സ്ഥലം മാറിപോകുന്നത്. പുതിയ വികാരി വരുന്ന ശനിയാഴ്ച പുതിയ ഇടവകയിൽ ചാർജ് എടുക്കും.