തൊടുപുഴ പാലാ റോഡിൽ ആംബുലൻസ് മറിഞ്ഞു 3 പേർക്ക് പരിക്ക്

628

പാലാ തൊടുപുഴ റോഡില്‍ പിഴകിന് സമീപം  കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴയിൽ സർവീസ് നടത്തുന്ന സ്വകാര്യ ആംബുലൻസ് ആണ് പിഴകിൽ  അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഇടിവെട്ടി സ്വദേശിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകുന്ന വഴിക്കാണ് ആംബുലൻസ് മറിയുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.