കരിങ്കുന്നത്തെ യുവപ്രതിഭകൾക്ക് ഇടവകയുടെ ആദരം

568

ദേശീയതലത്തിലും, സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ ഇടവകയിലെ യുവതാരങ്ങൾക്ക് ഇടവക വികാരി അലക്സ്‌ ഒലിയകര പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ദേശിയ സ്പെഷ്യൽ സ്കൂൾ അത്‌ലറ്റിക് മത്സരങ്ങളിൽ, 4*100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദീക്ഷിത ആൻ ജിബു കണിയാരുകുഴിയിലും, സ്റ്റുഡന്റസ് നേഴ്സ് അസോസിയേഷന്റെ (SNA) സംസ്ഥാനതല കായിക മത്സരങ്ങളിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, തുടങ്ങിയ മൂന്നു വ്യക്തിഗത മത്സരങ്ങളിളും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റിമാ മാത്യു താനത്തിനും കെസിവൈൽ കരിങ്കുന്നം യൂണിറ്റിന്റെ നേത്രത്വത്തിലാണ് പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചത്. ഞായറാഴ്ച രാവിലെത്തെ കുർബാനയ്ക്കുശേഷമാണ് ഉപഹാരങ്ങൾ കൈമാറിയത്. നാടിനും ഇടവകയ്ക്കും അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച യുവതാരങ്ങൾക്ക് കരിങ്കുന്നം ലൈവിന്റെ ആശംസകൾ.