റോ​ക്ക്ഹി​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് പൂ​ട്ടി

89

രാ​ജാ​ക്കാ​ട്: ഹൈ​റേ​ഞ്ചി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഏ​റെ പ്ര​തീ​ക്ഷ പ​ക​ർ​ന്നു​ന​ൽ​കി​യ രാ​ജാ​ക്കാ​ട് റോ​ക്ക്ഹി​ൽ അ​ഡ്വ​ഞ്ച​ർ 

പാ​ർ​ക്ക് അ​ട​ച്ചു​പൂ​ട്ടി. സ്ഥാ​പ​നം ചെ​ന്നൈ​യി​ലേ​ക്കു മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ് ന​ട​ത്തി​പ്പു​കാ​രു​ടെ നീ​ക്കം. രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ഏ​റ്റ​വും​കൂ​ടു​ത​ൽ നി​കു​തി അ​ട​ച്ചി​രു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് പൂ​ട്ടി​യ​ത്. പ്ര​തി​വ​ർ​ഷം നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്തി​നു നി​കു​തി​യാ​യി ന​ൽ​കി​യി​രു​ന്ന​ത്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ർ​ക്ക് ആ​രം​ഭി​ച്ച​തെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ റോ​ഡ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന​വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്താ​ത്ത​തി​നാ​ലാ​ണ് പാ​ർ​ക്ക് പൂ​ട്ടി​യ​ത്. ട്രെ​ക്കിം​ഗ് വാ​ഹ​ന​ങ്ങ​ളു​ടേ​ത​ട​ക്ക​മു​ള്ള​വ​യ്ക്ക് നീ​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സ്ഥാ​പ​നം ന​ഷ്ട​ത്തി​ലാ​യ​തും പാ​ർ​ക്കു പൂ​ട്ടാ​നു​ള്ള ഒ​രു​ കാ​ര​ണ​മാ​ണ്. 

ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ്് രാ​ജാ​ക്കാ​ട് ആ​ന​പ്പാ​റ മൊ​ട്ട​ക്കു​ന്നി​ന്‍റെ മു​ക​ളി​ൽ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലു​ള്ള ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി റോ​ക്ക് ഹി​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തി​യെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും മ​റ്റ​ടി​സ്ഥാ​ന സൗ​ക​ര്യ​ക്കു​റ​വും​മൂ​ലം ട്രെ​ക്കിം​ഗ് വാ​ഹ​ന​ങ്ങ​ള​ട​ക്കം ഇ​വി​ടേ​ക്ക് എ​ത്താ​താ​യി. ഇ​തോ​ടെ പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ഷ്ട​ത്തി​ലാ​യി.

വ​രു​മാ​നം കു​റ​ഞ്ഞ​തു​കൂ​ടാ​തെ വ​ൻ​തു​ക നി​കു​തി​യ​ട​ച്ചു മു​ന്പോ​ട്ടു​പോ​കു​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​കു​തി​യി​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തും വി​ന​യാ​യി.