SSLC പരീക്ഷയിൽ 100% വിജയവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂൾ

708

SSLC പരീക്ഷയിൽ 100% വിജയവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂൾ ചരിത്ര നേട്ടത്തിൽ. കൂടാതെ SSLC എഴുതിയ 9 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ+ നേടിയത് ഈ വിജയം കൂടുതൽ മധുരമേറിയതാക്കി. അതുല്യ ബിജു, നന്ദന സുനിൽ, പ്രിൻസി സണ്ണി, സ്നേഹമോൾ സഹജൻ, ശ്രീദേവി സാബു, ഗോവിന്ദ് രാജു, അനുമോൾ അലക്സ്, സിൽവിയ സണ്ണി, ദേവിക സജീവൻ എന്നിവരാണ് മുഴുവൻ വിഷയങ്ങളിലും എ+ മാർക്കോടെ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 100% വിജയത്തോടെ കരിങ്കുന്നം സെന്റ്. അഗസ്റ്റിൻ സ്കൂളിന്റെ യെശ്ശസ് ഉയർത്തിയ എല്ലാ കുട്ടികൾക്കും അതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാ മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കും കരിങ്കുന്നം ലൈവിന്റെ അഭിനന്ദനങ്ങൾ………