Junior KKA meet മെയ് 11നു അബ്ബാസിയ ഹൈഡൻ ഹോട്ടലിൽ

479

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി അസോസിയേഷനിലെ കുട്ടികളുടെ ഒരു സംഗമം JUNIOR KKA MEET എന്ന പേരിൽ മെയ് 11 -)o തീയതി വെള്ളിയാഴ്ച്ച അബ്ബാസിയയിൽ വെച്ചു വൈകുന്നേരം 3.30 മുതൽ നടത്തുന്നു. കുട്ടികൾ തമ്മിലുള്ള ബന്ധംകൂടുതൽ മികച്ചതാക്കുവാനും അവരുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുവാനുള്ള ഒരു അവസരമായി ഈ വേദിയെ മാറ്റിയെടുക്കുവാൻ എല്ലാ കുട്ടികളെയും ഈ സംഗമവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി 2018 എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കുവൈറ്റിലെ ബാലവേദി ക്ലാസുകളിൽ സുപരിചിതനായ ശ്രീ ബിജോയ് പാലക്കുന്നേൽ നയിക്കുന്ന ക്ലാസും കൂടാതെ  ഒരു ഇന്ററാക്ടിവ് സെക്ഷൻ & ഗെയിംസ്, എന്റെർറ്റൈന്മെന്റ്സ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിലെ എല്ലാ ഏരിയായിൽ നിന്നും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.