Speranza നേതൃത്വപരിശീലന കളരി ശ്രി പി ജെ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

135

കെ.സി.വൈ.എൽ.അതിരൂപത സമിതിയും ചുങ്കം ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിച്ച Speranza നേതൃത്വപരിശീലന കളരി മെയ്‌ 5 ശനിയാഴ്ച രാവിലെ 9;30 ന് ആരംഭിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ശ്രി ബിബീഷ് ഓലിക്കമുറിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴയുടെ പ്രിയങ്കരനായ MLA ശ്രി പി ജെ ജോസഫ് നേതൃത്വപരിശീലന കളരിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന പ്രസിഡന്റ്‌ ശ്രി മനു ആഗസ്റ്ററ്റി്ൻ സ്വാഗതം ആശംസിച്ചു.അതിരൂപത ചാപ്ലയിൻ ബഹു. സന്തോഷ് മുല്ലമംഗലത്ത്‌ അച്ചൻ ആമുഖപ്രഭാഷണം നടത്തിയ യോഗത്തിൽ ഫൊറോന വികാരി വെ. റെവ.ഫാ. ജോർജ് പുതുപറമ്പിൽ, ഫൊറോന ചാപ്ലിൻ ഫാ.ബിബിൻ ചക്കുക്കൽ , അതിരൂപത ഡയറക്ടർ ശ്രി. ഷെല്ലി ആലപ്പാട്ട്‌, സിസ്റ്റർ അഡ്വൈസർ സി. ലേഖ, റ്റിജിൻ ചേന്നാത്ത്, ജോണിസ് പി സ്റ്റീഫൻ,സ്റ്റെഫി കപ്പളങ്ങാട്ടു , ജിസ്മി ഷാജു, ശ്രി. മനു ജെയിംസ്, ഫൊറോന സി. അഡ്വൈസർ സി.ഡാലിയ ഫൊറോന ഡയറക്ടർ സാന്റി തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ പങ്കെടുത്തവർക്ക് മിലു ജേക്കബ് നന്ദി അർപ്പിച്ചു. ഫാ. സൈമൺ പുല്ലാട്ടിന്റെ സമുദായഅവബോധ ക്ലാസ്സോടുകൂടി ക്യാമ്പ് ആരംഭിച്ചു.ലീഡർഷിപ്പ് എന്ന വിഷയത്തെ ആസ്പദമാക്കി ശ്രി. സേവ്യർ ദാസ് നയിച്ച ക്ലാസ്സ്‌ യുവജനങ്ങൾക്ക്‌ പുത്തൻ കാഴ്ച്ചപാടുകൾ സമ്മാനിച്ചു. ജപമാലക്കുശേഷം, ചുങ്കം ഫൊറോന വികാരി പുതുപ്പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ ഫൊറോനായിലെ ചാപ്ലയിൻമാരും ഡയക്ടർമാരും സിസ്റ്റർ അഡ്വൈസർമാരും യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തുടർന്ന് ക്യാമ്പ് ഫയറും നടത്തപ്പെട്ടു…ക്യാമ്പിൽ ഉടനീളം ഫൊറോനാ സമിതിയും നിറസാന്നിധ്യമായി നിലകൊണ്ടു. 54 പേരാണ് ക്യമ്പിൽ പങ്കെടുത്തത്.