ക്യു.കെ.സി.എ മ്യൂസിക് ക്ലബ് സംഗീതനിശയും കുടുംബസംഗമവും നടത്തി

114

ഖത്തർ ക്നാനായ അസ്സോസിയേഷൻ ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന QKCA മ്യൂസിക് ക്ലബ്ബിന്റെ സംഗീതനിശയും കുടുംബസംഗമവും ഹിലാലിലുള്ള സ്കൈ മീഡിയയിൽ വച്ചു നടന്നു. QKCA പ്രസിഡന്റ്റെ ബിജു കെ സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥിയായ ചെന്നൈ വി.ജി.പി സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോയിലെ സീനിയർ സൗണ്ട് എൻജിനിയറും QKCA ജൂബിലി ഗാനത്തിന്റെ സംഗീത സംവിധായകനും പിന്നണിഗായകനുമായ കുറുമുള്ളൂർ ഇടവകാംഗം പാറ്റിയേൽ ബിജു ജെയിംസിനെ ആദരിച്ചു. ജനറൽ സെക്രട്ടറി ബൈജു പി മൈകിൾ മുഖ്യപ്രഭാഷണം നടത്തി കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ് സ്വാഗതവും കമ്മറ്റി അംഗം സൂരജ് തോമസ് ക്രതഞ്ജതയും പറഞ്ഞു തുടർന്ന് QKCA യിലെ ഗായകർ അവതരിപ്പിച്ച ഗാനമേളയും കാരൾ ജോസഫ് അവതരിപ്പിച്ച മോണോ ഡ്രാമയും അരങ്ങേറി. കോട്ടയം ACT റിസോഴ്സ് ടീമിന്റെ കോർഡിനേറ്റർ അജീഷ് അബ്രാഹം നടത്തിയ വിനോദപരിപാടികൾ സദസിനെ ഇളക്കിമറിച്ചു. കുടുബങ്ങളും കുട്ടികളും ചേർന്ന പരിപാടി എല്ലാവർക്കും ആനന്ദകരമായ അനുഭവമായി മാറി. പരിപാടികൾക്ക് ജോഷി കെ ജോസഫ്, ബിജു ജെയിംസ്, ജോസഫ് സിറിയക് , ബിനു സ്റ്റീഫൻ, ജോബിൻ കൈതാരം, ബിനോയ് ജോൺ, തോമസ് സ്റ്റീഫൻ, സ്നേഹ ബിനു, ജിഷ ബിനോയ് എന്നിവർ നേത്രത്വം നൽകി.