മാസത്തില്‍ ഒരു പണിമുടക്കില്‍ കൂടുതല്‍ ഉണ്ടാകുന്നത്. വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പെട്രോളിയം, പാചകവാതക ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ മര്‍മപ്രധാന മേഖലകളില്‍ തുടരെത്തുടരെ പണിമുടക്ക് ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണം.മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.