പ്രമുഖ സിനിമാ താരം കലാശാല ബാബു അന്തരിച്ചു

211

കൊച്ചി: പ്രമുഖ സിനിമാ താരം കലാശാല ബാബു അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍നായരുടെയും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. 1977-ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ കലാശാല ബാബു തുടര്‍ന്ന് ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. തൃപ്പൂണിത്തുറയില്‍ ആരംഭിച്ച കലാശാല എന്ന നാടകട്രൂപ്പ് കേരളത്തില്‍ സജീവമായിരുന്നു.