നൂറുമേനി വിജയത്തോടെ ശ്രീപുരം സ്കൂൾ

142

കണ്ണൂർ: ​ ​ഐ .സി.എസ്​.ഇ പത്താംക്ലാസ് , ​പന്ത്രണ്ടാം ക്ലാസ്​ പരീക്ഷകളിൽ ശ്രീപു​രം ഇംഗ്​ളീഷ്​ മീഡിയം ഹൈസ്കൂൾ ആൻഡ്​ ജൂണിയർ കോളജിന്​ ഇക്കുറിയും നൂറു മേനി വിജയ തിളക്കം.​പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 157 പേരിൽ 98 ഡിസ്​റ്റിംഗ്​ഷനും 58 ഫസ്​റ്റ്​ ക്ലാസും ഒരു സെക്കൻഡ്​ ക്ലാസും ലഭിച്ചു. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ 80 പേരിൽ 47 ​ ഡിസ്​റ്റിംഗ്​ഷനും 32 ഫസ്​റ്റ്​ ക്ലാസും ഒരു ​ സെക്കൻഡ്​ ക്ലാസും ലഭിച്ചു. സ്​കൂളിൽ 3700 കുട്ടികൾ പഠിക്കുന്നുണ്ട്