വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ അഞ്ച്‌ പേര്‍ നിത്യവ്രത വാഗ്‌ദാനം നടത്തി

305

കോട്ടയം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ അഞ്ച്‌ ജൂനിയര്‍ സിസ്റ്റേഴ്‌സ്‌ എസ്സ്‌.എച്ച്‌. മൗണ്ട്‌ തിരുഹൃദയ ദേവാലയത്തില്‍ വച്ച്‌ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ മുമ്പാകെ നിത്യവ്രതവാഗ്‌ദാനം നടത്തി. തിരുകര്‍മ്മങ്ങള്‍ക്ക്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ്‌ മുഖയപ്പള്ളില്‍, ഫാ. ഷോജി പാറടിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ജിബിന്‍ കുഴിവേലില്‍ വചനസന്ദേശം നല്‌കി.
സി. റീത്താ പുതുപ്പള്ളില്‍ ഇടയ്‌ക്കാട്ട്‌, സി. ഏയ്‌ഞ്ചല്‍ മരിയ പൂവക്കുളത്തുകുഴിയില്‍ ചങ്ങലേരി, സി. സിബിയ തോട്ടപ്പിള്ളി രാജഗിരി, സി. അന്നാ മേരി പാറടിയില്‍ ചുങ്കം, സി. ജിയന്ന മണപ്പറമ്പില്‍ കുറുമുള്ളൂര്‍ എന്നിവരാണ്‌ നിത്യവ്രതവാഗ്‌ദാനം നടത്തിയത്‌.സി.ജെസ്‌മി നോവിസ്‌ മിസ്‌ട്രസായിരുന്നു.