മഴക്കെടുതിയിൽ തൊടുപുഴ നഗരം.

713

രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വലഞ്ഞ് തൊടുപുഴ നഗരവാസികൾ. ശക്തമായ മഴയെത്തുടർന്ന് തൊടുപുഴ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും നേരിട്ടു. തൊടുപുഴയിൽ കനത്ത മഴയിൽ വാഹനങ്ങൾ ഒഴുകി പോകുന്നസ്ഥിതിയാണുള്ളത്. കാഞ്ഞിരമറ്റത്ത് എല്ലാ കടകളിലും വെള്ളം കയറി വൻ നാശനഷ്ടം ഉണ്ടായി. തൊടുപുഴ മണക്കാട് റോഡ് പൂർണമായി വെള്ളത്തിൽ മുങ്ങി. അപ്രതീക്ഷമായി നഗരത്തിലുണ്ടായ വെള്ളപ്പൊക്കം എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ വലച്ചു. മഴ ഭാഗികമായി കുറഞ്ഞുവെങ്കിലും റോഡിലുള്ള വെള്ളം വലിയുവൻ ഇനിയും സമയമെടുക്കും. മഴയോടൊപ്പം ഉണ്ടാകുവാൻ സാധ്യതയുള്ള മഴക്കാലരോഗങ്ങളും ഇനിയുള്ള ദിവസങ്ങളിൽ ജനത്തെ ബുദ്ധിമുട്ടിക്കും.