ഉഴവൂർ KCYL ന്റെ സ്നേഹ കൂടാരം ഭവന പദ്ധതി പണികൾ പുരോഗമിക്കുന്നു.

188

ഉഴവൂർ ഇടവകയിൽ ഏവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഉഴവൂർ KCYL ന്റെ സ്നേഹ കൂടാരം ഭവന പദ്ധതി പണികൾ പുരോഗമിക്കുന്നു.
ഉഴവൂർ ഉഴവൂർ KCYL യൂണിറ്റ് ഉഴവൂർ ഇടവകയിലെ എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സ്നേഹ കൂടാരം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ *3 വീടുകൾ ആണ് *ഉഴവൂർ KCYL* ഇടവകയിൽ പണികഴപ്പിക്കുന്നത്. *ഉഴവൂർ ഇടവകക്കാരൻ-പൗര പ്രമുഖൻ-ഉഴവൂർ കോളേജ് അലുമിനി പ്രസിഡന്റ്‌ അമേരിക്കയിൽ പ്രവാസിയും ആയ *ശ്രീ. ഫ്രാൻസിസ് കിഴക്കേകുറ്റിന്റെ* സഹായ സഹകരണത്തോടെ പണികഴിപ്പിക്കുന്ന രണ്ടാം ഘട്ടത്തിലെ രണ്ടാമത്തെ വീടിന്റെ *കട്ടിള വെപ്പ്* കഴിഞ്ഞ ദിവസം അസിസ്റ്റന്റ് വികാരി *ഫാ.സൈജു മേക്കര, സെക്രട്ടറി ആൽബിൻ നടുവീട്ടിൽ*
*ജോയിന്റ് സെക്രട്ടറി ആഷ്‌ലി കല്ലട* എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിക്കപ്പെട്ടു. ഉഴവൂർ ഇടവക വികാരി *ഫാ.തോമസ് പ്രാലേൽ, ഉഴവൂർ KCYL പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ട്*, *സ്റ്റീഫൻ ജോയി വടയാർ* , *സീന സാബു,ഫാ.സിബിൻ കൂട്ടുകല്ലുങ്കൽ*, *ഡയറക്ടർ സജോ വേലിക്കെട്ടേൽ,sr.അയോണ* തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.