JUNIOR KKA MEET ആദ്യപരിപാടി ആഘോഷമാക്കി കരിങ്കുന്നത്തെ പ്രവാസി കൂട്ടായ്മ്മ

384

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി ഒരുക്കിയ junior KKA meet വെള്ളിയാഴ്ച്ച വൈകുന്നേരം അബ്ബാസിയ ഹൈഡൻ ഹോട്ടലിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടനയിലെ കുട്ടികളെ ഒരുമിച്ചു കൂട്ടി 4 മണിയോടെ ആരംഭിച്ച പരിപാടിയിൽ , ഈ വർഷത്തെ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജിൽ പാറടിയിൽ അധ്യക്ഷനും പേട്രൺ ശ്രീ ടിറ്റോ കറുത്തേടം ഉൽഘാടകനുമായിരുന്നു. തുടർന്ന് കുട്ടികളുടെ self introduction നു ശേഷം ശ്രീ ബിജോയ് പാലക്കുന്നേൽ നയിച്ച ക്ലാസ് പരിപാടിയുടെ മുഖ്യആകർക്ഷണമായിരുന്നു.ഒന്നരമണിക്കൂർ നീണ്ട ക്ലാസിലുടനീളം പങ്കെടുത്ത കുട്ടികളുടെ നിറപങ്കാളിത്തം ദ്രശ്യമായിരുന്നു.ക്ലാസിനു ശേഷം വ്യത്യസ്തങ്ങളായ fun ഗെയിംസും വിവിധ കല പരിപാടികളും നടത്തപ്പെട്ടു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും അസോസിയേഷൻ ഒരുക്കിയിരുന്നു. ആദ്യമായി കുട്ടികൾക്കു മാത്രമായി കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി എല്ലാ രീതിയിലും ആസ്വദിച്ചാണ് പങ്കെടുത്ത എല്ലാവരും മടങ്ങിയത്. പ്രോഗ്രാമിന് സഹായിക്കുവാനായി അവിടെ എത്തിയ എല്ലാ മാതാപിതാക്കൾക്കും, മറ്റു തിരക്കുകൾ എല്ലാം മാറ്റിവെച്ചു തങ്ങളുടെ കുട്ടികളെ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ അയച്ച എല്ലാ അസ്സോസിയേഷൻ അംഗങ്ങൾക്കും 2018 കമ്മിറ്റി നന്ദി അറിയിച്ചു.